തിരുവനന്തപുരം: തര്‍ക്കങ്ങളുടേയും അഭിപ്രായ വ്യത്യാസങ്ങളുടേയും പേരില്‍ മുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മുന്നണിയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി. മഞ്ഞുരുകുന്നുവെന്ന രീതിയിലാണ് കോടിയേരിയുടെ പ്രതികരണം. സിപിഐയോട് പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് തീര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ തോമസ് ചാണ്ടി വിഷയത്തിലാണ് സിപിഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കാബിനറ്റ് യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തതോടെയാണ് സിപിഎം പരസ്യമായി രംഗത്തെത്തിയത്. സിപിഐക്കെതിരെ ശക്തമായ പ്രതികരണവുമായി കോടിയേരിയടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
