ദില്ലി: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മുമായുള്ള ഭിന്നത നാളെ നടക്കുന്ന സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയ ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.ഇ ഇസ്മായിലിന്‍റെ പ്രസ്താവനയില്‍ സംസ്ഥാനഘടകം നല്‍കിയ കത്തും നാളെയാണ് ചര്‍ച്ച ചെയ്യുന്നത്.
മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ ഇസ്മായില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ ഇസ്മായില്‍ പങ്കെടുക്കേണ്ടെന്ന് സിപിഐ തീരുമാനിക്കുകയായിരുന്നു.
