ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതു സ്ഥാനാർത്ഥിയെ പിന്തുണക്കാൻ സിപിഎമ്മിൽ ധാരണ..ഇന്നലെ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റിയോഗം പൊതു സ്ഥാനാർത്ഥിയെ പിന്തുണക്കുന്ന കാര്യത്തിൽ സമവായത്തിലെത്തി. കേരളത്തിലെ വിഷയങ്ങൾ ഇന്ന് രാവിലെ ചേരുന്ന പിബി യോഗം ചർച്ച ചെയ്തേക്കും..ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിലുള്ള നടപടിയും ചർച്ചയായേക്കും. ഇ പി ജയരാജന്‍റെ അഭാവത്തിൽ ബന്ധുനിയമന വിവാദത്തിൽ പി കെ ശ്രീമതി കേന്ദ്രകമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കാനാണ് സാധ്യത.