സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റ സാനിധ്യത്തിലാണ് യോഗം. വ്യായവസായിയായ ജുബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നടപടി എടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. സക്കീറിനെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അതേസമയം സക്കീര്‍ ഹൂസൈനെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി പി രാജീവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടു വ്യവസായികള്‍ ഉള്‍പ്പെട്ട പ്രശ്നത്തില്‍ സക്കീര്‍ ഇടപ്പെട്ടത്മെന്നും മുന്‍ വൈരാഗ്യമുളള ചില പൊലീസ് ഉദ്യോഗസ്ഥര്‍ സക്കീറിനെ കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നുമാണ് പി രാജീവിന്റെ നിലപാട്.