കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. പ്രതിനിധി സമ്മേളനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിഭാഗീയത എല്ലാ കാലത്തും പ്രകടമാക്കിയ ജില്ലയിൽ ഇത്തവണ ലോക്കൽ സമ്മേളനങ്ങളിൽ ചേരി തിരിവ് മറ നീക്കി പുറത്ത് വന്നു.
പാർട്ടിയിലെ ഗ്രൂപ്പ് പോര് സംഘടനാ വിഷയത്തിൽ നിന്ന് മാറി വ്യക്തി ഹത്യയിലേക്ക് മാറിയ ജില്ലയാണ് എരണാകുളം. ആ വിഭാഗീയത പാർട്ടി ആസ്ഥാനത്ത് ഒളി ക്യാമറസ്ഥാപിക്കുന്നത്വരെയെത്തി. ഓരോ സമ്മേളന കാലവും പാർട്ടിയിൽ പിണറായി- വി.എസ് ഗ്രൂപ്പുകൾക്ക് കുടിപ്പക തീർക്കാനുള്ളതായിരുന്നു. കഴിഞ്ഞ സമ്മേളത്തിൽ വിസ്. പക്ഷത്തിൽനിന്ന് പിണറായി പക്ഷം ജില്ല പിടിട്ടെടുത്തു. മൂന്ന് വർഷത്തിനിപ്പുറം വിഭാഗീയത പഴയ മട്ടിൽ പ്രകടമല്ലെങ്കിലും പ്രാദേശികമായി വിഭാഗീയത ഇപ്പോഴും അവശേഷിക്കുകയാണ്. കിഴക്കമ്പലത്തും പട്ടിമറ്റത്തുമടക്കം ലോക്കൽ സമ്മേളനങ്ങളിൽ ഇത് മറനീക്കി പുറത്തുവന്നു.
കഴിഞ്ഞ, ലോക സഭ തെരഞ്ഞടുപ്പിൽ ക്രിസ്റ്റി ഫെർണാണ്ടസ്സിനെ സംസ്ഥാന നേതൃത്വം ജില്ലയിൽ അടിച്ചേൽപ്പിച്ചെന്നതടക്കമുള്ള വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ചയാകും. ജൈവ കൃഷി, പാലിയേറ്റീവ് പ്രവർത്തനം, ഭവന രഹിതർക്ക് വീട് വെക്കൽ അടക്കം പാർട്ടി പൊതു വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ സ്വീകാര്യത ഉണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. പി രാജീവ് തന്നെ സെക്രട്ടറിയായി തുടരും.
ക്വട്ടേഷൻ ബന്ധത്തിന്‍റെ പേരിൽ അച്ചടക്ക നടപടി നേരിട്ട സക്കീർ ഹുസൈൻ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തും.പതിനെട്ടിന് പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. മുഖ്യമന്ത്രി പണറായി വിജയനാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
