തിരുവനന്തപുരം: മുന്‍ മന്ത്രിയായ സി.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാണ് തീരുമാനമെങ്കില്‍ സിപിഎം ഇനി രാഷ്ട്രീയത്തിലെ ധാര്‍മ്മികതപ്പറ്റി പുറപ്പുറത്തിരുന്ന് കൂവരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശശീന്ദ്രനും തോമസ് ചാണ്ടിയും കുറ്റംചെയ്തത് ഞങ്ങളുടെ കുറ്റം കൊണ്ടല്ലെന്നും ചെന്നിത്തല പറഞ്ഞു. പടയൊരുക്കത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെന്നിത്തല സംസാരിച്ചത്.
ഒരു കാരണവശാലും ആതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. അത് യുഡിഎഫ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. ഇനി ജലവൈദ്യുതപദ്ധതികള്‍ക്ക് ഒരുസ്ഥാനവും രാജ്യത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. ജലവൈദ്യുത പദ്ധതികള്‍ ചെലവാക്കുന്ന പണം സൗരോര്‍ജ പദ്ധതികള്‍ക്ക് വേണ്ടി ചെലവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
