കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ വിശദീകരിച്ച് കെകെ രാഗേഷ്
കണ്ണൂര്‍: ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനം. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി ASP ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ കെകെ രാഗേഷ് വിശദീരിച്ചു .
കൂത്തുപറമ്പ് വെടിവെപ്പ് : ആക്ഷേപങ്ങൾക്ക് അല്ല കണ്ടെത്തലുകൾക്ക് ആണ് പ്രസക്തി പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല, വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഡാലോചനയിൽ റവാഡക്ക് പങ്കില്ല കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത് വിവാദം ഉണ്ടാകേണ്ട കാര്യമല്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ എന്നിവരുടെ കാലത്ത് റവാഡ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഡിജിപി നിയമനത്തിലെ വിവാദങ്ങളിലേക്ക് സിപിഐ ഇപ്പോൾ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സർക്കാർ അവകാശമാണ് ഡിജിപിയെ നിശ്ചയിക്കൽ .കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെങ്കിൽ യഥാസമയത്ത് സർക്കാർ പറയുമെന്നും അദ്ദേഹം പറഞ്ഞു


