കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ത്താലിനിടെ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമഫോട്ടോഗ്രാഫറുടെ ക്യാമറ തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഫൊട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറയാണ് ഹര്‍ത്താലിനിടെ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ഇതിനു പകരം പുതിയ ക്യാമറ നല്‍കി മാതൃകയായിരിക്കുകയാണ് സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി.
തകര്‍ന്ന ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ നല്‍കുമെന്ന് സിപിഎം ജില്ലാകമ്മറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ സനേഷിന് ക്യാമറ കൈമാറി.
