വടകര: തനിക്കും എൻ വേണു ഉൾപ്പടെയുള്ള മറ്റ് നേതാക്കൾക്കും വധഭീഷണിയെന്ന് ആര്‍എംപി നേതാവും കൊല്ലപ്പെട്ട് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ കെ രമ. സിപിഎമ്മാണ് ഭീഷണിക്ക് പിന്നിൽ. പോലീസിൽ നിന്ന് നീതി കിട്ടില്ല. ജനാധിപത്യ കേരളം പ്രതികരിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അടിച്ച് തകര്‍ത്ത് മണിക്കൂറുകള്‍ക്കകമാണ് രമയുടെ പ്രസ്താവന. ആര്‍എംപി ഓഫീസ് തകര്‍ത്തതിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചിരുന്നു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
