ഇടുക്കി: കേരളത്തിനിമ നിറഞ്ഞനിന്ന ഹര്‍ത്താലായിരുന്നു യഥാര്‍ത്തത്തില്‍ സ്റ്റേഫിനും കൂട്ടുകാരി മിഖായേലിനും കടന്നുപോയത്. രണ്ട് സ്പൂണ്‍ കഴിച്ചതേ സ്റ്റെഫ് മതിയാക്കിയെങ്കിലും മിഖേയേല്‍ കേരളത്തിന്റെ തനത് ഭക്ഷണം വിശപ്പടങ്ങുംവരെ കഴിച്ചു. 

മൂന്നാറില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടലുകള്‍ തുറക്കാതെവന്നതോടെയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹവിരുന്നതില്‍ ഭക്ഷണം കഴിക്കാന്‍ ഇരുവരും എത്തിയത്. കടുത്തവിശപ്പില്‍ എത്തിയ ഇരുവരും വഴിയരുകില്‍ ആരോ എന്തോ വിളമ്പുന്നതും അത് ചിലര്‍ വാങ്ങി ഭക്ഷിക്കുന്നതും കണ്ടു. പിന്നെ ഒന്നുംനോക്കിയില്ല. കിട്ടിയ പാത്രമെടുത്ത് ക്യുവില്‍ കയറി. ഭാഷ വശമില്ലാതിരുന്നെങ്കിലും വിശപ്പ് ഭാഷയാക്കി ഇരുവരും കഞ്ഞിയും അച്ചാറും വാങ്ങി കുത്തിയിരുന്ന് കഴിക്കാന്‍ തുടങ്ങി. 

സ്റ്റേഫ് രണ്ട് സ്പൂണ്‍ കഴിച്ച് മതിയാക്കിയെങ്കിലും വെരി ഗുണ്ടെന്ന് പറഞ്ഞ് മിഖായേല്‍ അങ്കം തുടങ്ങി. ലഭിച്ച ഒരു പ്ലെയ്റ്റ് കഞ്ഞി നിമിഷനേരത്തിനുള്ളില്‍ വയറ്റിലാക്കി എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഇവര്‍ അവിടം വിട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിനായി മുറികള്‍ ബുക്ക് ചെയ്‌തെത്തിയ ആയിരക്കണക്കിന് പേരാണ് സിപിഎമ്മിന്റെ ഹര്‍ത്താലില്‍ വലഞ്ഞത്.