വി കെ കൃഷ്ണന്‍റെ ആത്മഹത്യ സിപിഎം പ്രാദേശിക നേതൃത്വം പ്രതിരോധത്തിൽ അന്വേഷിക്കുമെന്ന് എസ് ശർമ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ മൃതദേഹം കണ്ടെടുത്തു
കൊച്ചി: എളങ്കുന്നപ്പുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്ത സംഭവം സിപിഎം പരിശോധിക്കും. പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന ആൽമഹത്യാകുറിപ്പിന്റെ പശ്ചാലത്തലത്തിലാണിത്. എന്നാൽ വി കെ കൃഷ്ണന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി.കണ്ണമാലി തീരത്ത് കണ്ടെത്തിയ വി കെ കൃഷ്ണന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.
സിപിഎമ്മിൽ ഒറ്റപ്പെട്ടെന്നും എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി തന്നെ പുകച്ചു പുറത്തുചാടിക്കാൻ നോക്കുന്നെന്നുമായിരുന്നു വികെ കൃഷ്ണന്റെ ആൽമഹത്യാകുറിപ്പിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടക്കം നഷ്ടപ്പെട്ടതിന്റെ വ്യഥയും കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെയാണ് പ്രതിരോധത്തിലായി പാർട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് എസ് ശർമ പറഞ്ഞു
കൃഷ്ണന്റെ മരണത്തോടെ ജില്ലയിലെ സിപിഎം – സിപിഐ പോര് പുതിയ തലത്തിലെത്തി. വി എസ് പക്ഷക്കാരനായ കൃഷ്ണന്റെ ഒപ്പമുളളവർ വിഭാഗീയതയിൽ മനം നൊന്ത് സിപിഐയിൽ ചേർന്നിരുന്നു. എന്നാൽ കൃഷ്ണൻ മാത്രം സിപിഎമ്മിൽ തുടർന്നു. ഇതറിയാവുന്ന സിപിഐ, എറണാകുളം ജില്ലയിൽ രാഷ്ട്രീയമായി ഇക്കാര്യം അവതരിപ്പാക്കാനുളള നീക്കത്തിലാണ്
വ്യക്തിപരമായി പരാമർശങ്ങൾ ഇല്ലാത്തതിനാൽ ആൽമഹത്യാപ്രേരണാകുറ്റം ആർക്കെതിരെയും ചുമത്തില്ലെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. എന്നാൽ ആൽമഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി പരിശോധിക്കും. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി>>>>>
