പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സികെ രാജേന്ദ്രൻ തുടരും. 43 അംഗ ജില്ലാ കമ്മിറ്റിയിൽ ഒന്പത് പുതുമുഖങ്ങളുണ്ട്. മുണ്ടൂർ മുൻ ഏരിയ സെക്രട്ടറി പി.എ ഗോകുൽദാസ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതിൻ കാണിച്ചേരി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ഈസ്ഹാക്ക് എന്നിവരാണ് പുതുമുഖങ്ങളിൽ പ്രമുഖർ.

നിലവില്‍ കമ്മിറ്റിയിലുള്ള അഞ്ച് പേരെ ഒഴിവാക്കി. നെല്ലിപ്പുഴയിൽ വൈകുന്നേരം ചേരുന്ന പൊതുസമ്മേളനത്തോടെ ജില്ലാ സമ്മേളനം സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ.