തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് വിടി ബൽറാം എം എൽ എ ക്കെതിരായ സിപിഎം പ്രതിഷേധം ഇന്നും തുടരും. ബൽറാമിന്‍റെ തൃത്താലയിലെ ഓഫീസിലേക്ക് സി പി എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എ കെ ജിയെ ബാലപീഢകൻ എന്നു വിളിച്ചതിൽ പ്രതിഷേധിച്ചത് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ ഈ ഓഫീസ് അടിച്ചു തകർത്തിരുന്നു. സ്വകാര്യ ചടങ്ങിനെത്തിയ എ എൽ എ ക്കു നേരെയുണ്ടായ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ച സാഹചര്യത്തിൽ അക്രമങ്ങളുണ്ടാകരുതെന്ന് പ്രാദേശിക നേത്യത്വത്തിനു് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
