കേരളത്തിലെ പാര്‍ട്ടിയില്‍ തൊഴിലാളികള്‍ കുറഞ്ഞു കർഷക തൊഴിലാളി പ്രാതിനിധ്യവും കേരളത്തിൽ കുറഞ്ഞു സിപിഎം സംഘടനാ റിപ്പോര്‍ട്ട്

ഹൈദരബാദ്: കേരളത്തിലെ പാർട്ടിയിൽ തൊഴിലാളികൾ കുറഞ്ഞെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തൊഴിലാളി വർഗ്ഗ സാന്നിധ്യം കുത്തനെ ഇടിഞ്ഞു. കർഷക തൊഴിലാളി പ്രാതിനിധ്യവും കേരളത്തിൽ കുറഞ്ഞു. എന്നാല്‍ കേരളത്തിൽ വനിതാ അംഗങ്ങളിൽ 14.5 ശതമാനം വർദ്ധനയുണ്ടായെന്നും സംസ്ഥാന സമിതിയില്‍ വനിതാ പ്രാധാന്യം കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിൽ 31 വയസിന് താഴെ 1,08,699 അംഗങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനസമിതിയുടെ ശരാശരി പ്രായം 62 ആണെന്നും മുസ്ലിം വിഭാഗങ്ങളെ കൊണ്ടു വരുന്നതിൽ പുരോഗതി ഉണ്ടായില്ലെന്നും റിപ്പോർട്ട്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം ഹൈദരാബാദില്‍ നടക്കുകയാണ്.