പികെ ശശിക്കെതിരായ ആരോപണത്തിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്കു മുന്പെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം എന്നാണ് തീരുമാനമെന്നും കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. അതേസമയം നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നുമാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
തിരുവനന്തപുരം: പികെ ശശിക്കെതിരായ ആരോപണത്തിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിക്കു മുന്പെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണം എന്നാണ് തീരുമാനമെന്നും കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. നടപടികള്‍ നേരത്തെ തന്നെ ആരംഭിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നുമാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
അതേസമയം പരാതിയിൽ എകെ ബാലനേയും പികെ ശ്രീമതി ടീച്ചറേയും അന്വേഷണ കമ്മീഷനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പരാതിയിൽ എത്രയും പെട്ടന്ന് അന്വേഷണം നടത്തി തീരുമാനമെടുക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെയും ധാരണ. പരാതി അന്വേഷിക്കാൻ തുടങ്ങുന്നതേ ഉള്ളു എന്ന വാദം നേതൃത്വം നിഷേധിക്കുന്നു.
പരാതി കിട്ടിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥിരികരിക്കുന്നത് മുൻപേ നടപടി തുങ്ങിയെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. അതുവഴി പരാതി പൂഴ്ത്തിയെന്ന് ആരോപണത്തിൽ നിന്ന് ബൃന്ദാകാരാട്ടിനേയും സംസ്ഥാന നേതൃത്വത്തേയും രക്ഷിക്കുക. അതുകൊണ്ടു തന്നെ, കഴിഞ്ഞ ആഴ്ച എകെ ബാലനേയും പികെ ശ്രീമതിയെയും അന്വേഷണ കമ്മീഷനായി നിശ്ചയിച്ചെന്ന് ഔദ്യോഗിക പക്ഷം വാദിക്കുന്നു.
എന്നാൽ കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിൽ എകെ ബാലൻ പങ്കെടുത്തിരുന്നില്ല. ഇതേക്കുറിച്ച് ഒന്നും അറിയില്ലന്നായിരുന്നു രണ്ട് ദിവസം മുൻപ് എകെ ബാലൻ പറഞ്ഞതും. തിരുവനനന്തപുരത്തും പാലക്കാടും ഷൊർണൂരും പ്രതിപക്ഷ യുവജന സംഘടനകൾ പികെ ശശിക്കെതിരെ ഇന്നും തെരുവിലിറങ്ങി.
ഇതേരീതിയില്‍ കേരളത്തിൽ പലയിടത്തും വിവിധിസംഘനടകൾ പ്രതിഷേധ മാർച്ച നടത്തിയപ്പോൾ പാലക്കാട് സിപിഎം പ്രവർത്തകർ ശശിക്ക് വേണ്ടി തെരുവിലിറങ്ങി. വിനിതാ കമ്മഷീൻ ഓഫീസിന് മുന്നിൽ യുത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ചു. ഇതിനിടയിലും തനിക്കെതിരെ പരായിയില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി കെ ശശി.
