സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് തുടക്കമായി. ആദ്യ സെമിനാര്‍ കൊയിലാണ്ടി കീഴരിയൂരില്‍ കോടിയേരി ബാലകൃഷ്‍ണന്‍ ഉദ്ഘാടനം ചെയ്‍തു.

ജനുവരി രണ്ട് മുതല്‍ നാല് വരെ കൊയിലാണ്ടിയിലാണ് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം. ഇതിന് മുന്നോടിയായാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യ സമ്മേളനം കീഴരിയൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍ ഉദ്ഘാടനം ചെയ്‍തു.

കോഴിക്കോട് സമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ ഒരു ഡസണിലധികം സെമിനാറുകള്‍ നടത്താനാണ് തീരുമാനം. കൊയിലാണ്ടി ഏരിയയിലായിരിക്കും ഇവയില്‍ കൂടുതലും. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ഈ സെമിനാറുകളില്‍ സംബന്ധിക്കും. ഓരോ സെമിനാറും വെവ്വേറെ വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക.