തിരുവല്ല: കേരളത്തിലെ കലാപങ്ങളുടെ ഉറവിടമായ ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയിലെ തിരുവല്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ പോലീസ് സ്‌റ്റേഷന്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുന്നു. ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണ്. ഇത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.