നിലപാട് തിരുത്തി സിപിഎം എസ്ഡിപിഐ പിഎഫ്ഐയും തീവ്രവാദ സംഘടനകള്‍ സിപിഎം പിന്തുണ സ്വീകരിക്കില്ല ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്ന് എളമരം

കോഴിക്കോട്: മഹാരാജാസ് കോളേജ് സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്ഡിപിഐയേയും, പോപ്പുലര്‍ ഫ്രന്‍റിനെയും തള്ളിപ്പറഞ്ഞ് സിപിഎം. എസ്ഡിപിഐയുടെ വോട്ട് വാങ്ങി ജയിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ സിപിഎം ആ പിന്തുണ സ്വീകരിക്കില്ലെന്നും എളമരം കരീം കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഭിമന്യു വധത്തില്‍ എസ്ഡിപിഐക്കും, പോപ്പുലര്‍ ഫ്രന്‍റിനുമെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സത്യസരണിയിലും ഗ്രീന്‍വാലിയിലും നടത്തിയ റെയ്ഡിന് പിന്നാലെ പാര്‍ട്ടി നിലപാടിലും മയമില്ലെന്ന് വ്യക്തമാക്കുകയാണ് സിപിഎം. എസ്ഡിപിഐയുമായുള്ള പ്രാദേശിക സഖ്യ നീക്കങ്ങളെയും സിപിഎം തള്ളി പറയുന്നു. മേലില്‍ സഹകരണം പാടില്ലെന്നാണ് നയം.

എസ്ഡിപിഐ പ്രതിക്കൂട്ടിലായതോടെ പറപ്പൂര്‍, വെമ്പായം പഞ്ചായത്തുകളില്‍ സ്വീകരിച്ച പ്രാദേശിക പിന്തുണ സിപിഎമ്മിനെ തിരിഞ്ഞുകൊത്തിയിരുന്നു. മറ്റ് പാര്‍ട്ടികളും എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും തള്ളിപറഞ്ഞതോടെയാണ് ചോദ്യം ചെയ്യപ്പെട്ട നയത്തില്‍ സിപിഎം നിലപാട് തിരുത്തിയിരിക്കുന്ന