സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും. പി കെ ശശിക്ക് എതിരായ ലൈംഗിക ആരോപണം അന്വേഷിച്ച കമ്മറ്റിയുടെ റിപ്പോർട്ടിൽ സംസ്ഥാന സമിതി തിരുമാനമെടുക്കും. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും. പി കെ ശശിക്ക് എതിരായ ലൈംഗിക ആരോപണം അന്വേഷിച്ച കമ്മറ്റിയുടെ റിപ്പോർട്ടിൽ സംസ്ഥാന സമിതി തിരുമാനമെടുക്കും.

ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രധാന തീരുമാനം പി. കെ ശശി വിഷയത്തിലെ നടപടിയാണ്. ലൈംഗിക പീഡന ആരോപണം അന്വേഷിച്ച കമ്മറ്റി പരാതിയിൽ കഴമ്പുണ്ടന്നാണ് കണ്ടെത്തിയത്. നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

സംസ്ഥാന കമ്മറ്റിക്ക് മുൻപ് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ തീരുമാനമെടുക്കും. സംസ്ഥാന സമിതിയിൽ വിവരം റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ബ്രൂവറി, ബ്ലെൻഡിംഗ് യൂണിറ്റുകൾ അനുവദിച്ചതിലെ വിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം തുടങ്ങിയ വിഷയങ്ങളും സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വരും.