തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സമിതിയില്‍ കോട്ടയം ജില്ലാ കമ്മിറ്റിക്ക് രൂക്ഷ വിമര്‍ശനം. മറ്റ് ജില്ലകളിലുണ്ടായ മുന്നേറ്റം കോട്ടയത്തുണ്ടായില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. മറ്റ് സ്ഥലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ കോട്ടയത്ത് സ്ഥിതി മറിച്ചായി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പൂഞ്ഞാറില്‍ ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയത് പരിശോധിക്കണമെന്നും അഭിപ്രായം ഉണ്ടായി. വട്ടിയൂര്‍ക്കാവിലെ തോല്‍വി പരിശോധിക്കണമെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന ടി എന്‍ സീമ യോഗത്തില്‍ ആവശ്യപ്പെട്ടു. പൂഞ്ഞാര്‍, വട്ടിയൂര്‍കാവ് അടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലങ്ങളില്‍ അന്വേഷണ കമ്മീഷന്‍ വരാനിടയുണ്ട്. തെരഞ്ഞെടുപ്പ് അവലോകനം നാളെയും തുടരും.