കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ഇന്ന് കോഴിക്കോട് ചേരും. രാവിലെ 9.30ന് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലാണ് കോഴിക്കോട് സെക്രട്ടേറിയറ്റ് ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന പിബി യോഗ തീരുമാനങ്ങള്‍ സെക്രട്ടേറിയറ്റില്‍ വിശദീകരിക്കും. കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടെന്ന തീരുമാനം പൊളിറ്റ് ബ്യൂറോ കൈ കൊണ്ടിരുന്നു. ഇതോടെപ്പം താഴെ തട്ടില്‍ നടക്കുന്ന സമ്മേളന പുരോഗതി സംബന്ധിച്ച കാര്യവും യോഗത്തില്‍ വരും. മറ്റ് രാഷ്ട്രീയ വിഷയങ്ങളൊന്നും സെക്രട്ടേറിയറ്റ് പരിഗണിക്കാനിടയില്ല.
