തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് രൂക്ഷ വിമര്‍ശനം. എംപി സ്ഥാനം കിട്ടാത്തതിന്‍റെ നിരാശയാണ് യെച്ചൂരിക്കെന്നുവരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടാണ് യെച്ചൂരിയുടെ നീക്കം. അടവ് നയത്തിൽ മാറ്റം വരുത്താൻ വാദിക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും വിമര്‍ശനമുയര്‍ന്നു. തോമസ് ഐസകിനെതിരെയും സമ്മേളന പ്രതിനിധികൾ വിമര്‍ശനമുയര്‍ത്തി. ജിഎസ്ടിയുടെ അബദ്ധം ഐസകിന് മനസ്സിലായതിപ്പോൾ വൈകിയെന്നായിരുന്നു വിമര്‍ശനം
