തൃത്താല: എകെജിയെ ബാലപീഠകനെന്നു വിളിച്ച വി.ടി. ബല്‍റാം മാപ്പ് പറഞ്ഞു പ്രസ്താവന പിന്‍വലിക്കും വരെ എംഎല്‍എയുടെ പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് സിപിഎം തീരുമാനം. ജന പ്രതിനിധി പദവിയിലിരിക്കുന്ന ആള്‍ക്കു വേണ്ട മാന്യതയും മര്യാദയും പുലര്‍ത്താത്ത ആളെ എംഎല്‍എ ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പാര്‍ട്ടി നിലപാട്.
സിപിഎമ്മിന്റ തൃത്താല മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം. തൃത്താല മണ്ഡലത്തിലെ പരിപാടികളില്‍ മാത്രമാണ് ബഹിഷ്‌കരണം. വിവാദ പരാമല്‍ത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം തുടരുകയാണ്. അതിനിടെ ബല്‍റാമിന്റെ വാഹനത്തിന് നേരെ ഇന്നലെ രാത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു.
