ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും പ്രതിഷേധം ഭരണഘടന വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണ്. കലക്കവെളളത്തില്‍ മീൻ പിടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സംസ്ഥാന ബിജെപി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കൈ കോര്‍ക്കുകയാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി താല്‍കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.

തിരുവനന്തപുരം: ശബരിമലയില്‍ പ്രാര്‍ഥനക്ക് ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ കിട്ടിയ അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല. പക്ഷേ കോടതി വിധിയെ സര്‍ക്കാരിന് എതിരെയുള്ള ആയുധമാക്കാൻ ചിലര്‍ ശ്രമിക്കുകയാണ്. കോതി വിധി നടപ്പാക്കുന്നത് തടയുന്നവരാണ് വിശ്വാസത്തെ ഹനിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും പ്രതിഷേധം ഭരണഘടന വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തെ നിഷേധിക്കലുമാണ്. കലക്കവെളളത്തില്‍ മീൻ പിടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ സംസ്ഥാന ബിജെപി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കൈ കോര്‍ക്കുകയാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി താല്‍കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. സ്ത്രീയെ രണ്ടാംതരമാക്കുന്നതിന് അറുതി വരുത്തിയ വിധി വന്നപ്പോൾ അതിനുമുന്നിൽ പതറുകയല്ല വിധി നടപ്പാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തെ ഒരു സംഘര്‍ഷ വിഷയമാക്കാനല്ല എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണെന്നും കോടിയേരി പറഞ്ഞു.