കണ്ണൂര്‍: കണ്ണൂര്‍ തലശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. തലശേരി എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് രമ്യയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ സുരേഷ് ബാബുവിനാണ് ഇന്ന് ഉച്ചയ്ക്ക് നായനാര്‍ റോഡില്‍ വെച്ച് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീജന്‍ ബാബുവിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസ് ആണ് സംഭവത്തിന് പിറകിലെന്ന് സിപിഎം ആരോപിച്ചു.