കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം ആര്‍എസ്എസ് സംഘര്‍ഷം. ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകന്‍ കെപി ശരതിനാണ് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു. പരിക്കേറ്റ ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ പാനൂരിൽ ആർ.എസ്.എസ് നേതാവിന് വെട്ടേറ്റിരുന്നു. പാനൂർ പാലക്കൂലിൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹ് സുജീഷിനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
