കോളനിവാസികളായ സിപിഎം പ്രവർത്തകർ പ്രാദേശിക വിഷയങ്ങളെ തുടർന്ന് അടുത്തിടെ പാർട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിൽ വായനശാല തുടങ്ങുന്നതിൽ സിപിഎമ്മിന് അമർഷമുണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു
ചാലിയാര്‍: വായനശാല ഉദ്ഘാടന ചടങ്ങിലേക്ക് അതിക്രമിച്ചുകയറിയ സിപിഎം പ്രവർത്തകർ ആദിവാസികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു. കോഴിക്കോട് മലപ്പുറം ജില്ല അതിർത്തിയിലെ ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കം പൊയിലിൽ ആദിവാസികൾക്ക് വേണ്ടി തുടങ്ങിയ ഗദ്ദിക വായനശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
കോളനിവാസികളായ സിപിഎം പ്രവർത്തകർ പ്രാദേശിക വിഷയങ്ങളെ തുടർന്ന് അടുത്തിടെ പാർട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിൽ വായനശാല തുടങ്ങുന്നതിൽ സിപിഎമ്മിന് അമർഷമുണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ട അഞ്ച് പേർക്കും മറ്റ് ആറുപേർക്കും അക്രമത്തിൽ പരിക്കേറ്റു. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.
