വിള്ളല്‍ കണ്ടെത്തിയത് നാട്ടുകാര്‍ ജാംനഗര്‍- തിരുനല്‍വേലി ട്രെയിന്‍ കടന്നു പോയതിന് പിന്നാലെയാണ് വിള്ളല്‍ കണ്ടത്
കാസർകോട്: കാസര്കോട് കാഞ്ഞങ്ങാടിനടുത്ത് മാണിക്കോത്ത് റെയില്പാളത്തില് വിള്ളല് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് പാളത്തില് വിള്ളല് കണ്ടത്. ഉടന് തന്നെ റെയില്വേ സ്റ്റേഷനില് വിവരം നല്കി. റെയില്വെയുടെ അറിയിപ്പിനെതുടര്ന്ന് ഈ വഴി വരാനുണ്ടായിരുന്ന ട്രെയിനുകള് വിവിധ സ്റ്റേഷനുകളില് പിടിച്ചിട്ടു. ജാംനഗര്- തിരുനല്വേലി ട്രെയിന് കടന്നുപോയ ഉടനെയാണ് പാളത്തില് വിള്ളല് കണ്ടെത്തിയത്.
ഷൊര്ണൂര് ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ഏറെ നേരം പിടിച്ചിട്ടു. പിന്നീട് അറ്റകുറ്റപണികൾ നടത്തി വിള്ളൽ പരിഹരിച്ചശേഷമാണ് ട്രയിനുകൾ കടത്തിവിട്ടത്. പലയിടത്തും പാളത്തില് അറ്റക്കുറ്റ പണികള് തുടരുന്നുണ്ടെങ്കിലും വിള്ളല് എങ്ങനെ സംഭവിച്ചു എന്നതില് അവ്യക്തത നിലനില്ക്കുകയാണ്. റെയില്വേ ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
രണ്ടുമാസം മുൻപ് ഉദുമയിലും പാളത്തില് വിള്ളൽ കണ്ടെത്തിയിരുന്നു.
