കൊപ്പം സ്വദേശിയായ വിപിന്‍ ദാസിന്റെ പട്ടാമ്പി എച് ഡി എഫ് സി ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് സൗകര്യമുള്ള അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായാണ് ഇടപാടുകള്‍ നടന്നത്. രണ്ട് തവണ പാരീസില്‍ നിന്നുമാണ് പണം പിന്‍വലിച്ചിട്ടുള്ളത്. ഒരു തവണ ടൂര്‍ കമ്പനിയുടെ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശത്താണ് വിപിന്‍ ദാസ് ജോലി ചെയ്യുന്നത്. കാര്‍ഡ് അടക്കമുള്ള ബാങ്ക് രേഖകളെല്ലാം പട്ടാമ്പിയിലെ വീട്ടില്‍ അച്ചന്‍ വാസുദേവന്റെ കൈവശമാണുള്ളത്.

ഈ കാര്‍ഡ് വിവരങ്ങള്‍ പുറത്ത് നല്‍കുകയോ, അടുത്ത കാലത്ത് ഇടപാടുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. പണം നഷ്ടമായ മൂന്നു ഇടപാടുകള്‍ക്കും, വണ്‍ ടൈം പാസ്‌വേര്‍ഡ് ചോദിച്ചിട്ടുമില്ല. പട്ടാമ്പി പോലീസില്‍ പരാതി നല്‍കി. പരിശോധിച്ചു വരികയാണെന്നാണ് ബാങ്ക് അധികൃതരും അറിയിച്ചു.