പെട്രോള്‍ വില വര്‍ദ്ധനവിനെതിരെയാണ് ഡി.വൈ.എഫ്.ഐ. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ പ്രശംസ ഇവര്‍ പിടിച്ചുപറ്റി.
കാസര്കോട്: ഒന്നാം സമ്മാനം ഒന്നര ലിറ്റര് പെട്രോള്. മത്സരം അവസാനിക്കും മുമ്പ് വില കൂടിയാല് സമ്മാന അളവില് മാറ്റം വരും. കാസര്കോട് മുള്ളേരിയ മൂടാംകുളത്ത് കഴിഞ്ഞ ആഴ്ച്ച നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്ണ്ണമെന്റായിരുന്നു ഇത്. പണ കിലുക്കത്തിന്റെ ക്രിക്കറ്റ് മാച്ചായിരുന്നില്ല. മറിച്ച് വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധ ടൂര്ണ്ണമെന്റായിരുന്നു.
ഡി.വൈ.എഫ്.ഐ. മൂടംകുളം യൂണിറ്റാണ് ഒന്നര ലിറ്റര് പെട്രോള് ഒന്നാം സമ്മാനമാക്കി വന്ഡേ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ആലിന്റടി ഗ്രൗണ്ടില് നടന്ന ക്രിക്കറ്റ് മല്സരത്തില് കാസര്കോട് ജില്ലയിലെ പ്രമുഖ ക്ലബ് ടീമുകള് പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച് ഇറക്കിയ നോട്ടീസില് സംഘാടകര് ഒരറിയിപ്പ് പ്രത്യേകം ചേര്ത്തിരുന്നു. മല്സരം തീരും മുമ്പ് പെട്രോളിന് വിലകൂടിയാല് സമ്മാനമായി നല്കുന്ന ഒന്നര ലിറ്റര് പെട്രോളിന്റെ അളവില് മാറ്റം വരുമെന്ന്.
പെട്രോള് വില വര്ദ്ധനവിനെതിരെയാണ് ഡി.വൈ.എഫ്.ഐ. ക്രിക്കറ്റ് ടൂര്ണ്ണമെന്റ് സംഘടിപ്പിച്ചതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ പ്രശംസ ഇവര് പിടിച്ചുപറ്റി. സമൂഹ മാധ്യമങ്ങളില് ട്രോളുകളും കമന്റും നിറഞ്ഞ ക്രിക്കറ്റ് മത്സരം കാണാന് കാണികളായി എത്തിയവര് നിരവധി പേരായിരുന്നു.
പതിനാല് ടീമുകള് പങ്കെടുത്ത ക്രിക്കറ്റ് ടൂര്ണ്ണമെന്റ് കര്മ്മം തൊടി ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര് തമ്പാനാണ് ഉദ്ഘാടനം ചെയ്തത്. ഇന്ധന വില വര്ദ്ധനവ് ബാധിക്കുന്ന സമൂഹത്തിലെ അംഗമാണെന്നതിനാലാണ് തമ്പാനെ ഉദ്ഘാടകനാക്കിയതെന്ന് സംഘാടകസമിതി അംഗം കൃപേഷ് പറഞ്ഞു.
