ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെടുകയും വരുമാനം ഇല്ലാതായതാകുകയും ചെയ്തതോടെയാണ് മോഡലിങ് കരിയര്‍ തുടരാന്‍ ഹസിന്‍ തീരുമാനിച്ചത്. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോള്‍ പരിഗണനയിലാണ്.

മുംബൈ: ഇന്ത്യൻ ക്രക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസീന്‍ ജഹാന്‍ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്‍റ് സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം.

മുംബൈ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ട്വിറ്റര്‍ പേജില്‍ എം.സി പ്രസിഡന്റ് സഞ്ജയ് നിരുപം ഹസീന്‍ ജഹാനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷമിക്കെതിരെ മാനസിക, ശാരീരിക പീഡനം ആരോപിച്ച് ഹസീന്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇപ്പോള്‍ ഷമിയുമായി വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്. 

ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെടുകയും വരുമാനം ഇല്ലാതായതാകുകയും ചെയ്തതോടെയാണ് മോഡലിങ് കരിയര്‍ തുടരാന്‍ ഹസിന്‍ തീരുമാനിച്ചത്. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോള്‍ പരിഗണനയിലാണ്.

ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.അതേ സമയം ഹസീന്‍ ജഹാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷമി രംഗത്തെത്തിയിരുന്നു.