ആള്‍ദൈവവും ഓള്‍ ഇന്ത്യ ഹിന്ദു മാഹാസഭയുടെ നേതാവുമായ സാധ്വി ദേവ താക്കൂറും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരും നിരവധി തവണ നിറയൊഴിക്കുകയായിരുന്നു. സ്വന്തം റിവോള്‍വറുപയോഗിച്ച് ദേവയും സംഘവും ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കവേ ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തിനു അപകടം സംഭവിക്കുകയായിരുന്നു.

വിവാഹവേദിയില്‍ നൃത്തം നടന്നുകൊണ്ടിരിക്കെ തനിക്ക് ഇഷ്ടപ്പെട്ട പാട്ട് വയ്ക്കാന്‍ ആവശ്യപ്പെട്ട സാധ്വി ദേവ ഉടന്‍ വെടി ഉതിര്‍ത്തു. ആളുകളുടെ നിലവിളി വകവയ്ക്കാതെ വീണ്ടും നിറയൊഴിച്ച സംഘം ഒരാള്‍ കൊല്ലപ്പെട്ടെന്നു മനസിലായതോടെ സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ടു. കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ദേവയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള സാധ്വി ദേവയുടെ തോക്കുകളോടുള്ള ഭ്രമവും കുപ്രസിദ്ധമാണ്.