വാമിസ്റ്റര്‍: മൃഗവേഷം കെട്ടി ബാലനെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. യു.എസിലാണ് സംഭവം. 57കാരനായ കെന്നത്ത് ഫെന്‍സ്‌കെ എന്നയാളാണ് ബാലനെ പീഡിപ്പിച്ചത്. 2009 മുതലാണ് പീഡനം തുടങ്ങിയത്. നാല് വര്‍ഷത്തോളം പീഡനം തുടര്‍ന്നു.
ബാലനെ പീഡിപ്പിക്കുമ്പോള്‍ മൃഗവേഷം കെട്ടിയാണ് ഇയാള്‍ ലൈംഗികവേഴ്ച നടത്തിയിരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇയാളുടെ കൂട്ടുപ്രതികളായ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നിവടങ്ങളില്‍ നിന്നുമാണ് കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തത്.
മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന ബാലനാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ബാലന്റെ ബന്ധുവാണ്. പീഡനത്തില്‍ മുഖ്യപ്രതിയായ ഫെന്‍സ്‌കെയ്‌ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
