പെണ്‍കുട്ടി വസ്ത്രം മാറുന്നത് പകര്‍ത്താൻ ശ്രമം ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി സംഭവം കൊല്ലം മൈലക്കാട്
പെണ്കുട്ടി വസ്ത്രം മാറുന്നത് മൊബൈലില് പകര്ത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര് പിടികൂടി..കൊല്ലം മൈലക്കാട് ആണ് സംഭവം. പതിനാല് കാരിയായ പെണ്കുട്ടി വസ്ത്രം മാറുന്ന സമയത്ത് വീടിന്റെ എയര്ഹോളിലൂടെ മൊബൈല്ഫോണ് കണ്ടു...നിലവിളിച്ച് പുറത്തേക്കോടിയ പെണ്കുട്ടി സമീപത്തെ വീട്ടില് അഭയം തേടി. നാട്ടുകാര് കൂടി സ്ഥലത്ത് പരിശോധന നടത്തിയപ്പോഴോണ് ബംഗാള് സ്വദേശികളെ കണ്ടത്.
ഇവരെ പൊലീസില് ഏല്പ്പിച്ചെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല..തെളിവില്ലെന്നായിരുന്നു കൊട്ടിയം പൊലീസിന്റെ മറുപടി..പിന്നീട് നാട്ടുകാരും ജനപ്രതിനിധികളും എത്തി പ്രതിഷേധിച്ചതോടെ കേസെടുത്തു. ഭയന്ന പെണ്കുട്ടിയെ ആശുപത്രിയിലാക്കി..ചൈല്ഡ് വെല്ഫെയര് കമ്മിറ്റി വിഷയത്തില് ഇടപെട്ടിട്ടുണ്ട്...കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്ക്ക് പെണ്കുട്ടിയുടെ ബന്ധുക്കള് പരാതി നല്കിയിട്ടുണ്ട്.
