പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കളക്ടേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. നിരോധന ഉത്തരവ് കൈപ്പറ്റിയശേഷം കളക്ടറെ ക്ഷേത്രഭാരവാഹികള്‍ കണ്ടിരുന്നോ എന്നറിയാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരവധി ഫയലുകളും ക്രൈംബ്രാഞ്ച് കളക്ടേറ്റില്‍ നിന്നും ശേഖരിച്ചു.