ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തിൽ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ‌ 

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീയുടെ ബലാത്സം​ഗ പരാതി ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന. വിഷയത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോട് എസ് പി അഭിപ്രായം തേടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുസമൂഹത്തിൽ പ്രതിഷേധം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. അന്വേഷണം മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ മറുപടി. വൈക്കം ഡിവൈഎസ് പി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ‌

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകൾ ഇന്നലെ മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയിൽ ഹൈക്കോടതി ജം​ഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് ഇവരുടെ സമരപരിപാടികൾ ശക്തമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നൽകിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കേസിൽ പുതിയ വഴിത്തിരിവിന് സാധ്യതയുണ്ടായിരിക്കുന്നത്. സർക്കാരിനും സഭയ്ക്കുമെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.