100 കോടി കളക്ഷന്‍ റിക്കോര്‍ഡിട്ട പുലിമുരുകന്റെ വ്യാജന്‍ ഇന്‍ര്‍നെറ്റില്‍ പ്രചരിച്ചത് അണിയറ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരുന്നു. തമിഴ ്‌ടോറന്റുപോലുള്ള സൈറ്റുകളില്‍ സിനിമ പ്രചരിപ്പിച്ചതായി സൈബര്‍ സെല്ലുകള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സിനിമയുടെ വ്യാജ സിഡി വിറ്റ അഞ്ചുപേര്‍ പിടിയിലായി. കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന വ്യാപകമായി അന്വേഷണം ആവശ്യമാണെന്ന ആന്റി പൈറസി സെല്‍ റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യഘട്ട അന്വേഷണത്തില്‍ ചില സൈററുകളില്‍ സിനിമ അപ്ലലോഡ് ചെയ്തിരിക്കുന്നത് വിദേശത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്.
