Asianet News MalayalamAsianet News Malayalam

കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കൊലപാതകത്തെ തുടർന്ന് തകർക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവർത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാർട്ടി ജില്ലാ നേതാക്കൾ ഇന്ന് സന്ദർശിക്കും

Crime Branch will take over Periyar double murder case tomorrow
Author
Kasaragod, First Published Feb 23, 2019, 6:24 AM IST

കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തെ തുടർന്ന് തകർക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവർത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാർട്ടി ജില്ലാ നേതാക്കൾ ഇന്ന് സന്ദർശിക്കും.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരെയും  പിടികൂടിയെന്നാണ് ലോക്കൽ പൊലീസിന്‍റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീർക്കാൻ സുഹൃത്തുക്കളുമായി സംഘം ചേർന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ട്. തെളിവ് ശേഖരണവും പൂർത്തിയാക്കി. ലോക്കൽ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന്  കൈമാറും.

കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.  കെ സുധാകരൻ ഇന്ന് കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകളിലെത്തും. അക്രമം നടത്തിയവ‍ർക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അടക്കമുള്ളവർ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.

Follow Us:
Download App:
  • android
  • ios