പാലക്കാട്: ചിതലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 പിഴയും. ചിതലി സ്വദേശിനി പ്രീതിയെ കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ പ്രതിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ആലത്തൂരിന് സമീപം ചിതലി സ്വദേശി പ്രീതി കൊല്ലപ്പെട്ട കേസിലാണ് ബന്ധുകൂടിയായ ചെന്താമരക്കാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ കവർച്ച, വീട് കയറി അക്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 8 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2016 ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം .
പ്രീതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി പൊള്ളാച്ചിക്ക് സമീപം ഉപേക്ഷിയ്ക്കുകയായിരുന്നു. 14 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനൊപ്പം സഹായിയായി പ്രതിയായ ചെന്താമര ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസ് അറസ്റ്റു ചെയ്തു.
ഭർത്താവ് വിദേശത്തായിരുന്നതിനാൽ പ്രീതിയുംമകളും മാത്രമാണ് വീട്ടിൽതാമസിച്ചിരുന്നത്. മകൾ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം. പിന്നീട് ചെന്താമരയുടെ മൊബൈൽ രേഖകൾ പരിശോധിച്ചപ്പോൾ ചിതലിയിലും പൊളളാച്ചി ആനമലയിലും ഒരേദിവസം മൊബൈൽ ടവർ ലോക്കേഷൻ കണ്ടെത്തിയതോടെയാണ് സംശയംഉയരുന്നത്. ചെക്ക്പോസ്റ്റിലെസിസിടിവിദൃശ്യങ്ങൾപരിശോധിച്ചപ്പോൾചാക്കു കെട്ടുമായിഇരുചക്രവാഹനത്തിൽ ചെന്താമരകടന്നുപോകുന്നതായും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കൊലപാതകംമറയ്ക്കാൻ ഇയാൾപലവിധ കളവുകൾപറഞ്ഞിരുന്നെങ്കിലും ഒടുവിൽ കുറ്റംസമ്മതിക്കുകയായിരുന്നു.
