ദില്ലി: അഗസ്റ്റ വെസ്റ്റ്|ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ പ്രതി ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിഷേലിനെ പുറമെ ഇടപാടുമായി ബന്ധമുള്ള മറ്റ് രണ്ട് പേരുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ട്. ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ ഇടപാടിലെ കൈക്കൂലി കൈമാറാനായി മിഷേല്‍ മീഡിയ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങിയതായി ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഴിമതികേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് മിഷേലിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ വാദത്തിന് ബലം പകരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.