ദില്ലി: മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ നജാഫ്ഗഢിലാണ് മനുഷ്യശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. രാവിലെ സ്ഥലത്തെത്തിയ ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിച്ച നിലയിലുള്ള ബാഗുകള്‍ കണ്ടത്.
മൃതദേഹത്തിന്റെ കയ്യില്‍ ചിഹ്നം പതിപ്പിച്ച നിലയിലായിരുന്നു. കൈകാലുകളും ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. ഏകദേശം 35 വയസ്സിനടുത്ത് പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. കയ്യില്‍ കണ്ട ചിഹ്നം അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്.
