ഗുണ്ടാനിയമപ്രകാരം ക്രിമിനല്‍കേസ് പ്രതി പിടിയില്‍

ആലപ്പുഴ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പൊലീസ് പിടിയില്‍. ആലപ്പുഴ പാലസ് വാര്‍ഡില്‍ മുക്കേലയ്ക്കല്‍ നടുചിറയില്‍ ശ്രീജിത്തിനെ (ശ്രീക്കുട്ടന്‍-25) ആണ് ഗുണ്ടാനിയമപ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. വീട് കയറി അക്രമണം, സംഘം ചേര്‍ന്ന് ആക്രമണം, അടിപിടി, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, ചേര്‍ത്തലയില്‍ കെ എസ് ഇ ബി ഡ്രൈവറുടെ നേരെയുള്ള ആക്രമണം, കുട്ടനാട്ടില്‍ ഷൂട്ടിംഗ് സംഘത്തിന് നേരെയുള്ള ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ശ്രീജിത്ത്.