കൊച്ചി: നെടുമ്പാശ്ശേരിില്‍ ഗുണ്ടാ സംഘത്തലവനെ പൊലീസ് കരുതൽ തടങ്കലിലാക്കി. തുരുത്തിശ്ശേരി സ്വദേശി വിനുവിനെയാണ് ഗുണ്ടാ നിയമം ചുമത്തി പൊലീസ് വിയ്യൂർ സെൻട്രൽ ജയിൽ അടച്ചത്. അത്താണി ബോയ്സ് എന്ന പേരിലുള്ള ക്വട്ടേഷൻ സംഘത്തിന്‍റെ നേതാവാണ് ഇയാൾ. അങ്കമാലി,നെടുമ്പാശ്ശേരി, കാലടി സ്റ്റേഷനുകളിലായി ഇയാൾക്കെതിരെയുള്ള അഞ്ച് കേസുകളിൽ വിചാരണ നടക്കുകയാണ്. ഇതിനിടയിൽ മറ്റ് രണ്ട് കേസുകൾ കൂടി ഇയാൾ പ്രതിയായതോടെയാണ് പൊലീസ് നടപടി.