എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു
നോയിഡ: നോയിഡ പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതക കേസിലടക്കം നിരവധി കേസില്‍ പ്രതിയായ ശ്രാവൺ ചൗധരിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്പിൽ പൊലീസ് ഇൻസ്പെക്ടർക്കും രണ്ടു കോൺസ്റ്റബിൾമാർക്കും പരുക്കേറ്റു.
വെടിയേറ്റ ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടുച്ചു. ഇയാളിൽ നിന്ന് ഒരു എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു. ശ്രാവണിനെതിരെ നോയിഡയിലും ദില്ലിയിലും കേസുകളുണ്ട്. രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
