ആരോപണം റൊണാല്‍ഡോ നിഷേധിച്ചിട്ടുണ്ട്.മയോര്‍ക്കയുടെ ആരോപണം വ്യാജമാണെന്നും തന്റെ ചെലവില്‍ പ്രസിദ്ധയാകാന്‍ നടത്തുന്ന ശ്രമമാണെന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ താരം വീഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്
മിലാന്‍: ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോയ്ക്കെതിരായി ഉയരുന്നു ലൈംഗിക ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. 33 കാരനായ സൂപ്പര്‍താരം 2009 ല്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് അമേരിക്കന്‍ യുവതി കാതറീന്‍ മയോര്‍ക്കയുടെയുടെ ആരോപണം. എന്നാല്‍ ആരോപണം റൊണാല്‍ഡോ നിഷേധിച്ചിട്ടുണ്ട്.മയോര്‍ക്കയുടെ ആരോപണം വ്യാജമാണെന്നും തന്റെ ചെലവില്‍ പ്രസിദ്ധയാകാന്‍ നടത്തുന്ന ശ്രമമാണെന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ താരം വീഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്ത വ്യാജമാണെന്നും പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികതയാണെന്നും ആയിരുന്നു താരത്തിന്റെ വാദം. അതേസമയം താരത്തിന് പിന്തുണയുമായി കാമുകിയും ക്രിസ്ത്യാനോയുടെ കുട്ടികളുടെ അമ്മയുമായ ജോര്‍ജ്ജീന റോഡ്രിഗ്രസ് രംഗത്ത് വന്നു.
എന്നാല്‍ ലൈംഗിക ആരോപണത്തില്‍ പെണ്‍കുട്ടി കോടതിയിലേക്ക് നീങ്ങിയതാണ് പുതിയ വാര്‍ത്ത, യുവതി കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. സംഭവം നടക്കുന്നത് ക്രിസ്ത്യാനോയ്ക്ക് 24 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ലാസ്‌വേഗാസില്‍ ബന്ധുവിനും സഹോദരീ ഭര്‍ത്താവിനുമൊപ്പം അവധി ചെലവിടാനായിരുന്നു താരം എത്തിയത്. 25 വയസ്സുള്ള മയോര്‍ഗ മോഡലിംഗിലേക്ക് ചുവടുവെയ്ക്കുന്ന കാലമായിരുന്നു. റെയ്ന്‍ നിശാക്‌ളബ്ബില്‍ ഇവര്‍ ജോലി ചെയ്യുകയുമായിരുന്നു.
പാംസ് കാസിനോ റിസോര്‍ട്ടിന്റെ ഉള്ളില്‍വെച്ച് വിഐപി ഏരിയയില്‍ വെച്ചാണ് ക്രിസ്ത്യാനോയും മയോര്‍ഗയും കണ്ടുമുട്ടിയത്. 57306-മത്തെ നമ്പര്‍ മുറിയായ തന്‍റെ പെന്റ് ഹൗസ് സ്യൂട്ടിലേക്ക് മയോര്‍ക്കയെയും കൂട്ടുകാരിയെയും ക്ഷണിക്കുന്നതിന് മുമ്പ് നിശാക്‌ളബ്ബില്‍ ക്രിസ്ത്യാനോയും യുവതിയും സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തു വിട്ടിരുന്നു. ബാല്‍ക്കണിയില്‍ ജാകൂസിയോട് കൂടിയതായിരുന്നു ആഡംബര മുറി. വസ്ത്രം മുഷിയുന്നതിനാല്‍ ഹോട്ട് ടബ്ബിലേക്കുള്ള ക്ഷണം താന്‍ നിരസിച്ചെന്നാണ് മയോര്‍ക്ക പറയുന്നത്. എന്നാല്‍ ബാത്ത്‌റൂമില്‍ ധരിക്കാന്‍ വസ്ത്രം തരാമെന്നായിരുന്നു റൊണാള്‍ഡോയുടെ വാഗ്ദാനം.
അവര്‍ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ സ്വയം അനാവൃതനായി അവിടേയ്ക്ക് ചെന്ന ക്രിസ്ത്യാനോ യുവതിയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ മയോര്‍ഗ നിരസിച്ചു. എന്നാല്‍ ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് ക്രിസ്ത്യാനോ പറഞ്ഞതിനെ തുടര്‍ന്ന് മയോര്‍ഗ ഇത് ചെയ്യാന്‍ തയ്യാറായി. എന്നാല്‍ കൂടുതല്‍ കരുത്തോടെ ക്രിസ്ത്യാനോ വരികയും തൊടാനും പിടിക്കാനും തുടങ്ങുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ തള്ളിമാറ്റി പറ്റില്ലെന്ന് യുവതി പറഞ്ഞു. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ യുവതിയെ ബെഡ്ഡിലേക്ക് വലിച്ചിട്ട് താരം ബലാത്സംഗം ചെയ്തതായി പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.
എല്ലാം കഴിഞ്ഞപ്പോള്‍ ക്ഷമ പറയാനും താന്‍ ഒരു മാന്യനാണെന്നും പറഞ്ഞെന്നും യുവതി പറയുന്നു. ക്രിസ്ത്യാനോ നോക്കിയപ്പോള്‍ തന്നെ അതിലെ പന്തികേട് മനസ്സിലായെന്ന് യുവതി പറഞ്ഞു. മുട്ടില്‍ ഇരുന്നു കൊണ്ടായിരുന്നു ക്രിസ്ത്യനോ ക്ഷമ പറഞ്ഞത്. എന്നാല്‍ കടുത്ത ദേഷ്യത്തില്‍ നിങ്ങള്‍ എയ്ഡ്‌സ് ബാധിതനാണെങ്കിലോ എന്നുള്ള മയോര്‍ക്കയുടെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും താനൊരു പ്രൊഫഷണല്‍ അത്‌ലറ്റാണെന്നും എല്ലാ മൂന്ന് മാസം കൂടുമ്പോഴും പരിശോധന നടക്കാറുണ്ടെന്നും ഈ അസുഖം വെച്ചു കൊണ്ട് ഫുട്ബോള്‍ തനിക്ക് കളിക്കാന്‍ കഴിയില്ലെന്നും ക്രിസ്ത്യാനോ മറുപടി പറഞ്ഞു. പിന്നീട് താന്‍ ലാസ് വേഗാസ് പോലീസിന്റെ അരികിലേക്ക് പോയെന്നും അന്നു തന്നെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായെന്നും യുവതി പറഞ്ഞു.
2010 ല്‍ ഒരു അഭിഭാഷകന്‍ മുഖേനെ 287,000 പൗണ്ടിന് ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു. ഒരിക്കലും താരത്തിനെതിരേ ആരോപണം ഉന്നയിച്ച് വെളിയില്‍ വരില്ലെന്നായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന കരാര്‍. എന്നാല്‍ അത് ഇപ്പോള്‍ ലംഘിക്കപ്പെട്ടു. അതേസമയം സംഭവത്തില്‍ ക്രിമിനല്‍ കേസില്‍ പെട്ട് ജയിലിലാകാതിരിക്കാന്‍ 517,000 ഡോളര്‍ ക്രിസ്ത്യാനോ നല്‍കിയെന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്ത. എന്നാല്‍ യുവതിയുടെ അഭിഭാഷകന്‍ സോക്കര്‍ താരത്തിനെതിരേ നവേഡയിലെ ക്‌ളാര്‍ക്ക് കൗണ്ടി ജില്ലാക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
