ക്രിസ്റ്റ്യാനോ റയല്‍ വിടുന്നു
മാഡ്രിഡ്: റയല് മാഡ്രിഡിന്റെ പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ സീരീസ് എ വമ്പന്മാരായ യുവന്റസിലേക്ക് അടുത്ത വേനലില് ചേക്കേറുമെന്ന് റിപ്പോര്ട്ട്. അഞ്ച് തവണ ബാലന് ഡി ഓര് ജേതാവായ ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റ ചര്ച്ചകള് പൂര്ണമായതായി സ്പാനിഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
യുവന്റസ് 2022വരെ പോര്ച്ചുഗീസ് താരത്തിന് വാര്ഷിക പ്രതിഫലമായി 30 മില്യണ് യൂറോ വീതം നല്കുമെന്നാണ് സൂചന. യുവന്റസിന്റെ വാഗ്ദാനം റയല് അംഗീകരിച്ചതായും വാര്ത്തകളുണ്ട്. ലോകകപ്പ് പ്രീ ക്വാര്ട്ടറില് സ്വീഡന്- സ്വിറ്റ്സര്ലന്ഡ് മത്സരത്തിനിടെ കമന്റേറ്റര്മാര് ക്രിസ്റ്റ്യനോയുടെ കൂടുമാറ്റം സൂചിപ്പിച്ചിരുന്നു. ലോകകപ്പില് താരം നാല് ഗോള് അടിച്ചിരുന്നു.
