ലോകകപ്പിന് മുന്‍പ് അഡിഡാസിന്റെ പരസ്യത്തില്‍ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയാണ് ഗോട്ട് എന്ന പേരിനര്‍ഹന്‍ എന്ന് സ്ഥാപിക്കപ്പെട്ടിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്‌പെയ്‌നിനെതിരേ ഗോള്‍ നേടിയതോടെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമായി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സ്‌പെയ്‌നെതിരേ നാലാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയതോടെയാണ് ക്രിസ്റ്റിയാനോ നേട്ടം സ്വന്തമാക്കിയത്. ഗോള്‍ ആഘോഷത്തിനിടെ ഒരു സന്ദേശവുമുണ്ടായിരുന്നു.

ഞാനാണ് ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം (ഗോട്ട്- GOAT) എന്ന സന്ദേശം. ലോകകപ്പിന് മുന്‍പ് അഡിഡാസിന്റെ പരസ്യത്തില്‍ അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയാണ് ഗോട്ട് എന്ന പേരിനര്‍ഹന്‍ എന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. ഇതിനെതിരേയായുന്നു ഇന്നലെ റോണോയുടെ ഗോളാഘോഷം.

Scroll to load tweet…

ഗോളിന് ശേഷം തന്റെ കീഴ്താടിയില്‍ തൊടുന്ന രീതിയിലുള്ള ആക്ഷനാണ് ക്രിസ്റ്റിയാനോ കാണിച്ചത്. ആടിന്റെ ചുണ്ടുകളെ അനുകരിക്കുന്ന രീതിയില്‍ സ്വന്തം ചുണ്ട് കൊണ്ട് പ്രത്യേകരീതിയില്‍ ആംഗ്യവും കാണിച്ചു. മെസിയല്ല, ഞാനാണ് ആ പേരിനര്‍ഹന്‍ എന്ന് പറയുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ആക്ഷന്‍.