53ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍.
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില് ക്രൊയേഷ്യക്കെതിരായ മത്സരത്തില് അര്ജന്റീന പിന്നില്. ഗോള് രഹിതമായ ആദ്യ പകുതിക്ക് ശേഷം ആന്റേ റെബിക്കാണ് ക്രൊയേഷ്യയുടെ ഗോള് നേടിയത്. 53ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോള്.
ഗോള് കീപ്പര് വില്ലി കബല്ലാരോയുടെ മണ്ടത്തരമാണ് ഗോളില് അവസാനിച്ചത്. പന്ത് സ്വീകരിച്ച കബല്ലാരോ മാര്കാഡോയ്ക്ക് മറിച്ച് നല്കാനുള്ള ശ്രമത്തിനിടെ റെബിക്കിന്റെ കാലിലേക്ക്. ബോക്സില് നിന്നുള്ള ഷോട്ട് ഗോള്കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയില്.
നേരത്തെ ആദ്യ പകുതിയില് ഗോള് കീപ്പര് പോലുമില്ലാത്ത പോസ്റ്റില് ഗോളടിക്കാനുള്ള അവസരം അര്ജന്റൈന് താരം പെരസ് നഷ്ടമാക്കിയിരുന്നുു.
