പരിക്കിനെത്തുടർന്ന് ബ്രസീലിനെതിരായ സന്നാഹ മത്സരത്തിലും കലിനിച്ച് കളിച്ചിരുന്നില്ല

മോസ്കോ: അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തിന് മുന്‍പ് ക്രൊയേഷ്യന്‍ ടീമിൽ പൊട്ടിത്തെറി. സ്ട്രൈക്കർ നിക്കോൾ കാലിനിച്ചിനെ ക്രൊയേഷ്യ നാട്ടിലേക്ക് തിരിച്ചയച്ചു. നൈജീരിയക്കെതിരെ കളിക്കാനിറങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് താരത്തെ ഒഴിവാക്കാനുളള കോച്ച് സ്ലാക്കോ ഡാലികിന്‍റെ തീരുമാനം.

പുറംവേദനയെന്ന കാരണം പറഞ്ഞാണ് കലിനിക് വിട്ടുനിന്നത്. എന്നാൽ അച്ചടക്ക നടപടിയല്ല ഇതെന്നാണ് പരിശീലകൻ വിശദീകരിക്കുന്നത്. പരിക്കിനെത്തുടർന്ന് ബ്രസീലിനെതിരായ സന്നാഹ മത്സരത്തിലും കലിനിച്ച് കളിച്ചിരുന്നില്ല. \

കലിനിച്ചിനെ ഒഴിവാക്കിയത് ടീമില്‍ പടലപിണക്കത്തിന് കാരണമായിട്ടുണ്ട്. 41 മത്സരങ്ങളില്‍ നിന്ന് 15 ഗോള്‍ നേടിയിട്ടുള്ള കലിനിച്ച് നിര്‍ണായക സമയങ്ങളില്‍ ഗോള്‍ നേടി മികവ് തെളിയിച്ച താരമാണ്.