ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടാന്‍ സാധിക്കുമെന്നും പരിശീലകന്‍
മോസ്കോ: നിര്ണായ മത്സരത്തിനിറങ്ങുന്ന ലിയോണല് മെസിയയെും സംഘത്തെയും പൂട്ടാനുള്ള തന്ത്രങ്ങള് മെനയുമെന്ന് ക്രൊയേഷ്യന് പരിശീലകന് സ്ലാട്ട്ക്കോ ഡാലിക്. ഞങ്ങളുടെ ശെെലി മാറ്റാന് ഒരുക്കമല്ല. എന്നാല് എതിരാളികളോട് ബഹുമാനമുണ്ട്, പ്രത്യേകിച്ചും അര്ജന്റീനയോട്. പക്ഷേ, അവര്ക്കു വേണ്ടി ഒരു തരത്തിലുള്ള മാറ്റങ്ങള് വരുത്താനും തയാറല്ല. ഞങ്ങളുടെ രീതിയിലുള്ള കളി പുറത്തെടുക്കുകയും ഗ്രൂപ്പില് ഒന്നാമത് എത്തുകയും ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില് ഒന്നിനോട് കളിക്കാനാണ് പോകുന്നത്.

അര്ജന്റീനയെ പറ്റി വ്യക്തമായി ധാരണകള് ഞങ്ങള്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില് നെെജീരിയയോട് വിജയിച്ചെങ്കിലും ടീമിന്റെ പ്രകടനത്തില് ഡാലിക് തൃപ്തനല്ല. കോര്ണറുകളും പെനാല്റ്റികളും ഫുട്ബോളിന്റെ ഭാഗമാണ്. എങ്ങനെ സ്കോര് ചെയ്തുവെന്ന് നോക്കേണ്ട കാര്യമില്ല. ഗോള് അടിക്കുക എന്നതിനാണ് പ്രാധാന്യമെന്നും ഡാലിക് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 21നാണ് അര്ജന്റീന ക്രൊയേഷ്യയെ നേരിടുന്നത്.
